Advertisement

ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ

June 1, 2019
Google News 0 minutes Read
k surendran

വരുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഉടനെ തന്നെ ഒരു മത്സരത്തിനില്ലെന്നാണ് വ്യക്തിപരമായി തന്റെ തീരുമാനം. ഇഷ്ടം പോലെ നേതാക്കൾ പാർട്ടിയിലുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും താൻ മത്സരിക്കണമെന്നില്ല.

മഞ്ചേശ്വരത്ത് താൻ ഇനി മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതു കൊണ്ടാണ് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ പാർട്ടി നേതാക്കൾക്ക് അവസരം കൊടുക്കണമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here