ബ്ലാസ്റ്റേഴ്സ് കടം കേറി മുടിഞ്ഞു; നഷ്ടം 180 കോടി

മലയളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഭീമമായ കടക്കെണിയിലെന്ന് റിപ്പോർട്ട്. കളിക്കളത്തിലെ കടം പോരാതെ സാമ്പത്തികമായും ക്ലബ് വൻ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. ആകെ 180 കോടിയോളം രൂപയാണ് ക്ലബിന് കടമുള്ളത്. അഞ്ചു സീസണുകൾ കൊണ്ടാണ് ക്ലബ് ഇത്ര ഭീമമായ സാമ്പത്തിക പ്രതിസന്ധിയിൽ എത്തി നിൽക്കുന്നത്.
ആദ്യ നാലു സീസണുകളിൽ 103 കോടി രൂപയായിരുന്നു ക്ലബിൻ്റെ കടം. ഓരോ സീസണിലും 30 കോടിയോളം രൂപയാണ് ക്ലബിൻ്റെ സാമ്പത്തിക ബാധ്യത. കഴിഞ്ഞ സീസണിൽ ഈ കണക്ക് അല്പം കൂടി അധികരിച്ചു. കഴിഞ്ഞ സീസണിലെ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കുമ്പോൾ 180 കോടി രൂപ കടത്തിലാണ് ക്ലബ് നിൽക്കുന്നത്.
നേരത്തെ തന്നെ ക്ലബ് വിറ്റൊഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത്രയധികം കടബാധ്യതയുള്ള ക്ലബ് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ബ്ലാസ്റ്റേഴ്സ് പോലെ തന്നെ മറ്റു പല ഐഎസ്എൽ ക്ലബുകളും മൂക്കറ്റം കടത്തിലാണ്. കടം താങ്ങാൻ കഴിയാതായപ്പോഴാണ് മുംബൈ സിറ്റി എഫ്സി വിൽക്കാൻ ഉടമകൾ തീരുമാനിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ ലാഭം കിട്ടുന്ന നിക്ഷേപമെന്ന വിവരണമാണ് ഐഎസ്എൽ ആരംഭിക്കുമ്പോൾ ടീം ഉടമകൾക്ക് നൽകിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here