കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയിൽ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്

കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹല്ല് കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top