വര്‍ണ്ണ വിസ്മയമൊരുക്കി പൊന്നാനിയിലെ പാനൂസ് വിളക്കുകള്‍…
റംസാന്‍ മാസത്തില്‍ മലപ്പുറം പൊന്നാനിയിലെത്തിയാല്‍ ആചാരങ്ങളുടെ വ്യത്യസ്തത അനുഭവിക്കാം. അത്തരമൊരു ആചാരത്തിന്റെ ഭാഗമാണ് വര്‍ണ വെളിച്ചം വിതറുന്ന പാനൂസ് വിളക്കുകള്‍. വര്‍ണക്കടലാസുകള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അലങ്കാര വിളക്കുകളാണ് പാനൂസുകള്‍.
പൊന്നാനിക്കാര്‍ക്ക് റംസാന്‍ മാസം ആരാധനകളുടെ മാത്രമല്ല ചില അനുഷ്ഠാനങ്ങളുടെത് കൂടിയാണ്. അത്തരമൊരു ആചാരത്തിന്റെ ഭാഗമാണ് പാനൂസ് വിളക്കുകള്‍. പൊന്നാനിയുടെ പഴയ കാല ഓര്‍മ്മകളിലേക്ക് വെളിച്ചം പകരുന്നതു കൂടിയാണ് വര്‍ണക്കടലാസുകളില്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന പാനൂസുകള്‍. ഒരു കാലത്ത് റമസാന്‍ മാസമായാല്‍ രാത്രി കാലങ്ങളില്‍ പൊന്നാനിയിലെ വീടുകളിലെല്ലാം പാനൂസ് വിളക്കുകളാല്‍ അലങ്കരിക്കുമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇന്നത് പേരിനു മാത്രമായി ചുരങ്ങി.
ക്രിസ്മസ് നക്ഷത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു പൊന്നാനിയിലെ ഈ വര്‍ണ വിളക്കുകള്‍. വിവിധ തരം പാനൂസുകളാണ് റംസാന്‍ മാസങ്ങളില്‍ നിര്‍മ്മിക്കുക. നോമ്പ് കാലം വിരുന്നെത്തുന്നതോടെ തന്നെ വിവിധ തരം പാനൂസുകള്‍ വീടുകളില്‍ നറുവെളിച്ചം പകരും. റമദാന്‍ രാവുകളെ മൊഞ്ചാക്കുന്നതും പാനൂസുകളാണ്. ഓടമുളകൊണ്ടാണ് പാനൂസുകല്‍ നിര്‍മ്മിക്കുന്നത് മൂലപ്പാനൂസ, പെട്ടിപ്പാനൂസ, കിണ്ണപ്പാനൂസ, മത്തപ്പാനൂസ തുടങ്ങി 12 തരം പാനൂസുകളുണ്ട്. എന്നാല്‍ മിക്കവയും ഇന്ന് മധുരിക്കുന്ന ഓര്‍മകള്‍ മാത്രമാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here