കുടിവെള്ളം കിട്ടാക്കനിയാകുന്നു; ഇടുക്കി വട്ടവടയിലെ വീട്ടമ്മമാര്‍ കുടങ്ങളുമായി റോഡ് ഉപരോധിച്ചു

കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി വട്ടവടയിലെ വീട്ടമ്മമാര്‍ കുടങ്ങളുമായി റോഡ് ഉപരോധിച്ചു. കോവിലൂരിലെ നാല് വാര്‍ഡുകളിലാണ് കഴിഞ്ഞ ഒരുമാസമായി കുടിവെള്ളം എത്താത്തത്. പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കടവരിയില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്കുഡാമുകളില്‍ നിന്നാണ് വട്ടവട പഞ്ചയാത്ത കോവിലൂര്‍ മേഘല എന്നിവിടങ്ങളില്‍ കുടിവെള്ളമെത്തുന്നത്. പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ജലനിധിയുടെ നേത്യത്വത്തിലാണ്. എന്നാല്‍ ഓരോ വീട്ടുടമകളും കുടിവെള്ളത്തിന് 4000 രൂപ നിരക്കില്‍ നല്‍കണമെന്ന് അധിക്യര്‍ നിര്‍ദ്ദേശിച്ചു. പണം നല്‍കില്ലെന്ന നിലപാട്‌ നാട്ടുകാര്‍ സ്വീകരിച്ചതോടെയാണ് മേഘലയില്‍ കുടിവെള്ളം ലഭിക്കാതായത്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വട്ടവട പഞ്ചായത്ത് പ്രസിഡന്റിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാധികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് രാവിലെ വീട്ടമ്മമാര്‍ ഒന്നടങ്കം കുടങ്ങളുമായി വട്ടവട- കോവീലൂര്‍ റോഡ് ഉപരോധിച്ചത്.

കോവീലൂരിലെ 5,6,7,8 വാര്‍ഡുകളില്‍ ഒരുമാസമായി കുടിവെള്ളം ലഭിക്കാത്തത്. കിലോമീറ്റര്‍ താണ്ടിയാണ് പലരും വെള്ളം വീടുകളില്‍ എത്തിക്കുന്നത്. ചെക്കുഡാമില്‍ വെള്ളമുണ്ടെങ്കിലും അത് തുറന്നുവിടുന്നതിന് ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ജീവനക്കാരെ നിയമച്ച് പ്രശ്നം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദേവികുളം പോലീസിന്റെ നേത്യത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രാവിലെ 2 മണുക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും വെള്ളം തുറക്കാമെന്ന് സമ്മതിച്ചതായാണ് സൂചന. നാളെ 11 പഞ്ചായത്ത് കമ്മറ്റിയും കൂടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top