Advertisement

ജമ്മുകാശ്മീരിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന

June 2, 2019
Google News 0 minutes Read

ജമ്മുകാശ്മീരിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ഈ വർഷം ജനുവരി മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. കൊലപ്പെട്ടവരിൽ 23 പേർ വിദേശ തീവ്രവാദികളും 78 പേർ പ്രാദേശിക തീവ്രവാദികളുമാണ്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതൽ ഭീകരർ കൊല്ലപ്പെട്ടത്.പുൽവാമ, അവന്തിപുര, കുൽഗം എന്നിവിടങ്ങളിലും പത്തിലധികം ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേ സമയം കൊല്ലപ്പെട്ടവർക്ക് പകരമായി കൂടുതൽ യുവാക്കൾ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെന്നും സുരക്ഷാ സേന വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 യുവാക്കൾ പുതിയതായി ഭീകരവാദ സംഘങ്ങളിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here