ആഷിക് അബു-ശ്യാം പുഷ്കരൻ ഒരുമിക്കുന്നു; അയ്യങ്കാളി അഭ്രപാളിയിലേക്ക്

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ ‘അയ്യങ്കാളി’യുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് സിനിമ സംവിധാനം ചെയ്യുക. ഇന്ത്യൻ എക്പ്രസിനു നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്യാം പുഷ്കരനും സാംകുട്ടി പട്ടംകരിയും ചേർന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. സിനിമയുടെ രചനാ ജോലികൾ നേരത്തെ തുടങ്ങിയതാണെന്നും ‘വൈറസി’നു വേണ്ടി ഒരു ഇടവേള എടുത്തതാണെന്നും ആഷിഖ് അബു പറഞ്ഞു. സിനിമയിലെ മറ്റു അണിയറ പ്രവർത്തകരെപ്പറ്റിയോ താരങ്ങളെപ്പറ്റിയോ വെളിപ്പെടുത്താൻ ആഷിഖ് അബു തയ്യാറായില്ല. നേരത്തെ തന്നെ അയ്യങ്കാളിയുടെ ജീവിതം സിനിമയാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക പ്രതികരണം ഇത് ആദ്യമായാണ്.
നിപയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന വൈറസാണ് ആഷിഖ് അബുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇതിന് ശേഷമാകും ആഷിഖ് അബു അയ്യങ്കാളിയുടെ ജോലികളിലേക്ക് കടക്കുക. വൈറസ് ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here