Advertisement

മമതാ ബാനർജിക്ക് ‘ജയ് ശ്രീറാം’ എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കാനൊരുങ്ങി ബിജെപി

June 2, 2019
Google News 1 minute Read

‘ജയ് ശ്രീറാം’ മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ജയ് ശ്രീറാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാർഡുകൾ    അയക്കുമെന്ന് ബിജെപി. 10 ലക്ഷം പേർ ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റ് കാർഡുകൾ മമതയ്ക്ക് അയച്ചുകൊടുക്കുമെന്നും അവർക്ക് സാധിക്കുമെങ്കിൽ 10 ലക്ഷം പേരെയും അറസ്റ്റ് ചെയ്യട്ടെയെന്നും ബിജെപി എം.പി അർജുൻ സിങ് പറഞ്ഞു.

മമത ബാനർജിയുടെ മാനസിക നില തെറ്റിയിട്ടുണ്ടെന്നും അതിനാലാണ് അവർ നാമജപം നടത്തുന്നവരെ ജയിലിൽ അടയ്ക്കുന്നതെന്നും അർജുൻ സിങ് ആരോപിച്ചു. ബംഗാളിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയരികിൽ നിന്ന് ജയ് ശ്രീറാം എന്ന് വിളിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോസ്റ്റ് കാർഡുകൾ അയച്ച് പ്രതിഷേധിക്കാനുള്ള ബിജെപിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here