Advertisement

‘എനിക്കത് പറയാൻ കഴിഞ്ഞു, അതാവണം നിങ്ങൾ’; കൂട്ടുകാർ മദ്യപിക്കാൻ വിളിച്ച ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

June 2, 2019
0 minutes Read
Pinarayi Vijayan CM

വിദ്യാലയങ്ങൾ ലക്ഷ്യംവെച്ച് ലഹരി മാഫിയകൾ പിടിമുറുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ ലഹരിക്ക് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടുകാർ തന്നെ മദ്യപിക്കാൻ വിളിച്ച ഓർമ്മകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ധർമ്മടം മണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവെച്ചത്.

ബ്രണ്ണൻ കോളെജിൽ പഠിക്കുന്ന കാലത്ത് ചില കൂട്ടുകാർ തന്നെയും മദ്യപിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാലത്ത് കോളെജിന്റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. അവിടെ ഇരുന്ന് മദ്യപിക്കാറുള്ള കൂട്ടുകാർ തന്നെയും വിളിച്ച് കൊണ്ടുപോയി. എന്നാൽ, അത് വേണ്ടെന്ന് പറയാൻ തനിയ്ക്ക് അന്ന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. തനിക്കത് പറയാൻ കഴിഞ്ഞു. അതാവണം നിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top