Advertisement

‘ആരുടെയെങ്കിലും കൂടെ പോയി എന്നു വരെ പ്രചരിപ്പിക്കുന്നവരുണ്ട്’; ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുക്കൾ

June 2, 2019
Google News 0 minutes Read

ട്രെയിൻ യാത്രയ്ക്കിടെ വയനാട് സ്വദേശിനിയായ കൗമാരക്കാരിയെ കാണാതായിട്ട് രണ്ട് ദിവസം പിന്നിടുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ അച്ഛൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമണിയുന്നത്. ഇന്നലെയായിരുന്നു വിഷ്ണുപ്രിയയെ കാണാനില്ലെന്ന് കാണിച്ച് ശിവജി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

മെയ് 31 നാണ് എറണാകുളത്ത് നിന്നും പതിനേഴുകാരിയായ വിഷ്ണുപ്രിയ സ്വദേശമായ വയനാട്ടിലേക്ക് യാത്ര തിരിച്ചത്. സംഭവ ദിവസം കോഴിക്കോട് ബസ് സ്റ്റാൻഡിൽവെച്ച് 4.30 ഓടെ വിഷ്ണുപ്രിയയെ ഒരു കൂട്ടുകാരി കണ്ടതായി ബന്ധുക്കൾ പറയുന്നു. അതിന് ശേഷമാണ് കാണാതായത്. സംഭവത്തിൽ മീനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഷ്ണുപ്രിയയുടെ അച്ഛൻ ശിവജി പറയുന്നു.

യാത്രക്കിടെ വിഷ്ണുപ്രിയ ഫോൺ കരുതിയിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഭയങ്ക ബോൾഡായിട്ടുള്ള കുട്ടിയാണ് വിഷ്ണുപ്രിയയെന്ന് സഹോദരി പറയുന്നു. വണ്ടി മാറിക്കയറുകയോ മറ്റോ ചെയ്താൽ അവൾ വിളിച്ച് വിളിക്കേണ്ടതാണ്. ആരുടെയെങ്കിലും കൂടെ പോയതാകാം എന്നുവരെ പ്രചരിപ്പിക്കുന്നവരുണ്ട്. അങ്ങനെയാണെങ്കിൽ കൂടി അത് വീട്ടിൽ പറയാനുള്ള ധൈര്യം അവൾ കാണിക്കും. അതുകൊണ്ട് തന്നെയാണ് തങ്ങൾക്ക് പേടി. എന്തെങ്കിലും കുരുക്കിൽപ്പെട്ടോ എന്നറിയില്ല. സംഭവ ദിവസം ഒരു കോളു പോലുമുണ്ടായില്ല. എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരമില്ലെന്നും സഹോദരി പറഞ്ഞു.

സംഭവം നടന്ന് നാൽപ്പത്തിയെട്ട് മണിക്കൂർ പിന്നിടുമ്പോഴും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിട്ടില്ല. രാഷ്ട്രീയ ഇടപെടലിലൂടെ കാര്യങ്ങൾ വേഗത്തിലാക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. വിഷ്ണുപ്രിയയെ കാണാതായതിന് പിന്നാലെ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ എത്തിയിരുന്നു. പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുമായുള്ള പെൺകുട്ടിയുടെ ബന്ധം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അയാളുടെ വീട്ടിൽ പോയി വിവരങ്ങൾ തേടിയ ശേഷമാണ് ബന്ധുക്കളിൽ നിന്നും പൊലീസ് പരാതി എഴുതി വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ചോറ്റാനിക്കരയിൽ നിന്നും പുറപ്പെട്ട ശേഷമാണ് പെൺകുട്ടിയെ കാണാതായത് എന്നതുകൊണ്ട് അവിടുത്തെ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി ചോറ്റാനിക്കര പൊലീസിന് കൈമാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here