Advertisement

ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരുവിഭാഗവും; പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ മാണി വിഭാഗം പങ്കെടുക്കില്ല

June 2, 2019
Google News 1 minute Read

കേരള കോൺഗ്രസിലെ തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴച്ചതിൽ അതൃപ്തിയുമായി പി.ജെ ജോസഫ്. ഇനി ചെയർമാൻ പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം. അതേ സമയം കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചു. ജോസ് കെ മാണി പക്ഷത്തെ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ് എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കും.

Read Also; ജോസ് കെ മാണി അനുകൂലികൾ കോട്ടയത്ത് പി.ജെ ജോസഫിന്റെയും മോൻസിന്റെയും കോലം കത്തിച്ചു

ചെയർമാനെ തീരുമാനിക്കാതെ പാർലമെന്ററി പാർട്ടി യോഗം അനുവദിക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കോട്ടയത്തെ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപവും ജോസ് കെ മാണി പക്ഷം ഉയർത്തുന്നു. കോട്ടയത്ത് പി.ജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചതിന് ഇടുക്കിയിലെ മാണി വിഭാഗം നേതാവ് ജയകൃഷ്ണനെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

Read Also; അച്ചടക്ക നടപടി തുടങ്ങി; ജോസഫിന്റെ കോലം കത്തിച്ച ജോസ് കെ മാണി വിഭാഗം നേതാവിനെ നീക്കി

പി.ജെ ജോസഫിനെതിരായ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ചുമതലയിൽ നിന്ന് നീക്കിയത്. ജില്ലാ പ്രസിഡന്റാണ് നടപടിയെടുത്തത്. ഇന്നലെ വൈകീട്ടാണ് കോട്ടയത്ത് ജോസ് കെ മാണി അനുകൂലികൾ പി.ജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചത്. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ പി.ജെ ജോസഫിനെനെതിരെ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.

Read Also; പിടിമുറുക്കി പി.ജെ വിഭാഗം; കേരള കോൺഗ്രസ് ചെയർമാന്റെ ചുമതല പി.ജെ ജോസഫിനെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

ഇതിനു പിന്നാലെ തന്നെ ജോസഫ് അനുകൂലികൾ കടുത്തുരുത്തിയിൽ ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും കോലം കത്തിച്ചു. കോട്ടയത്ത് കോലം കത്തിച്ചവർക്കെതിരെ അച്ചടക്ക നടപടിയെടുത്തപ്പോൾ കടുത്തുരുത്തിയിൽ കോലം കത്തിച്ചവർക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തതാണ് ജോസ് കെ മാണി പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അധികാരത്തർക്കത്തിൽ  വിട്ടു വീഴ്ചയ്ക്കില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയതോടെ കേരള കോൺഗ്രസ് മറ്റൊരു പിളർപ്പിന് കൂടി സജ്ജമാകുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here