Advertisement

കേരളത്തിൽ ബിജെപിയിലേക്ക് നിരവധി പേർ വരുമെന്നും അതിൽ ഹാലിളകിയിട്ട് കാര്യമില്ലെന്നും ശ്രീധരൻ പിള്ള

June 2, 2019
Google News 1 minute Read
bdjs will continue in nda says sreedharan pillai

കേരളത്തിൽ ബിജെപിയിലേക്ക് നിരവധി പേർ വരുമെന്നും അതിൽ ഹാലിളകിയിട്ട് കാര്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. ആരു വന്നാലും ബിജെപി സ്വീകരിക്കുമെന്നും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. കേരളത്തിൽ ബിജെപി ശക്തി പ്രാപിച്ചു എന്ന് കോടിയേരി തന്നെ പറയുമ്പോൾ അതിലും വലിയ അംഗീകാരം ബിജെപിക്ക് ആവശ്യമില്ല.

Read Also; അബ്ദുള്ളക്കുട്ടിക്കെതിരെ വീക്ഷണം; കോൺഗ്രസിൽ നിന്നു കൊണ്ട് ബിജെപിക്ക് മംഗള പത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ല

കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇടതുപക്ഷത്തിന് ഇത്തവണ ആകെ 5 എം.പി മാർ മാത്രമേ ഉള്ളൂവെന്നത് ഒരു പ്രസ്ഥാനത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പരാജയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ എന്താണ് നിലപാടെന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണം. വിശ്വാസികൾക്ക് അനുകൂലമായി നിയമനിർമാണം നടത്താൻ സർക്കാർ ആലോചിക്കണം. ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനുള്ള പ്രൊപ്പോസൽ തയ്യാറാക്കാൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here