വോട്ടെടുപ്പിനെ അതിജീവിച്ച് സക്കര്‍ ബര്‍ഗ്; ചെയര്‍മാന്‍ സ്ഥാനത്ത് തന്നെ തുടരും

ഫേസ്ബുക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സക്കര്‍ബര്‍ഗിനെ നീക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി വ്യാഴാഴ്ച നടന്ന വാര്‍ഷിക ജനറല്‍ മീറ്റിങില്‍ നടന്ന വോട്ടെടുപ്പ് 60 ശതമാനം വോട്ടവകാശത്തിന്റെ ബലത്തില്‍ സക്കര്‍ ബര്‍ഗ് അതിജീവിക്കുകയായിരുന്നു. എന്നാല്‍ വോട്ടവകാശത്തിന്റെ പിന്‍ ബലത്തില്‍ ആണോ സക്കര്‍ബര്‍ഗ് ഇതിനെ അതിജീവിച്ചതെന്നു വ്യക്തമല്ല.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഫേസ് ബുക്കിനു കഴിയാതെ പോയ സാഹചര്യത്തില്‍ ഓഹരി ഉടമകളില്‍ നിന്നും സക്കര്‍ബര്‍ഗിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേയ്‌സ്ബുക്കിലെ ഓഹരി പങ്കാളികളൊന്നായ ട്രില്യം അസറ്റ് മാനേജ്‌മെന്റാണ് സക്കര്‍ബര്‍ഗ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറണം എന്ന നിലപാട് സ്വീകരിച്ചവരില്‍ ഒന്ന്. ഫെയ്സ്ബുക്കിന്റെ രണ്ട് മുഴുവന്‍ സമയ ചുമതലകളാണ് സക്കര്‍ബര്‍ഗ് കയ്യാളുന്നതെന്നും അദ്ദേഹത്തിന് സിഇഓ ആവാന്‍ കഴിയുമെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്നും ട്രില്യം അസറ്റ് മാനേജ്‌മെന്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോനാസ് ക്രോണ്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരെല്ലാമാണ് സക്കര്‍ബര്‍ഗിനെതിരെ വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല. നിലവില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫേയ്സ്ബുക്ക് ചെയര്‍മാന്‍ സ്ഥാനവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തും സക്കര്‍ബര്‍ഗ് തന്നെ തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top