Advertisement

നിപാ വൈറസ് സംശയത്തിന്റെ സാഹചര്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തിര യോഗം ചേര്‍ന്നു

June 3, 2019
Google News 0 minutes Read

നിപാ വൈറസ് സംശയത്തിന്റെ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ഗവണ്‍മെന്റ്. ടിഡി മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ആശുപത്രിയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയ്ക്ക് ഇടയില്ലെന്നും യോഗം വിലയിരുത്തി. വിവിധ വകുപ്പുകളിലെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ പൂര്‍ണ്ണ സജ്ജീകരണങ്ങള്‍ ഉള്ള ഐസോലേഷന്‍ വാര്‍ഡും ഐസിയു സ്ഥാപിക്കുവാന്‍ നടപടിയെടുത്തു. മരുന്നുകളും രോഗപ്രതിരോധ ഉപകരങ്ങളും ആശുപത്രിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ പ്രത്യേക ചികിത്സ രീതികള്‍ പരിശീലിപ്പിക്കുവാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.

ജന്തുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. മാത്രമല്ല, ആശുപത്രി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഇതിനു പുറമേ ആശുപത്രിയില്‍ എല്ലാ ദിവസവും അവലോകന യോഗങ്ങള്‍ കൂടുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here