മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ട്രംപ് നാളെ ബ്രിട്ടനിലേക്ക്

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ബ്രിട്ടനിലെത്തും. ബ്രിട്ടന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമ്പടിയില്ലാതെ തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകണമെന്ന് ഡോണള്‍ഡ് ട്രംപ്. ബ്രിട്ടന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സണ്‍ഡേ ടൈംസിന് അനുവദിച്ച ഇന്റര്‍വ്യൂവിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്പ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ നൈജല്‍ ഫരാജിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മിടുക്കനായ വ്യക്തിയെന്നാണ് ഫരാജിനെ ട്രംപ് വിശേഷിപ്പിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ബോറിസ് ജോണ്‍സണിനെ പ്രശംസിച്ച ശേഷമാണ് ഫരാജിനെ കുറിച്ചും ട്രംപ് വാചാലനായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള പിഴ ബ്രിട്ടന്‍ അടക്കരുതെന്നും ട്രംപ് പറഞ്ഞു. 5000 കോടി രൂപയാണ് പിഴശിക്ഷ. ഇതൊരു ചെറിയ തുകയല്ല. ഞാനായിരുന്നെങ്കില്‍ പിഴയടക്കില്ല എന്നും ട്രംപ് പറഞ്ഞു.
അതേസമയം നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ട്രംപ് നടത്തുന്ന ബ്രിട്ടന്‍ സന്ദര്‍ശനം ലോകരാഷ്ട്രങ്ങള്‍ ഏറെ ആകാംക്ഷോയടെയാണ് നോക്കി കാണുന്നത്. തെരേസാ മേയ് നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ആഴ്ച്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നാളെ ബ്രിട്ടനിലെത്തുന്ന ട്രംപിന് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാഞ്ജി വിരുന്നൊരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here