Advertisement

നിപ; കേന്ദ്ര വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് വി.മുരളീധരൻ

June 3, 2019
Google News 1 minute Read

സംസ്ഥാനത്ത് വീണ്ടും നിപ ബാധയുണ്ടെന്ന സംശയമുയർന്നിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. കേരളത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായം എത്തിക്കാൻ നടപടിയെടുക്കുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.

Read Also; നിപ; തൃശൂർ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വാർഡ് സജ്ജമാക്കി, ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിർദേശം

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിന്റെ പരിഭ്രാന്തിയാണ്. യാഥാർത്ഥ്യം തുറന്നു പറയുന്നവരെ പുറത്താക്കുന്ന കോൺഗ്രസ് സമീപനം ഒട്ടകപക്ഷിയുടേത് പോലെയാണ്. തല മണ്ണിൽ പൂഴ്ത്തി വച്ചാൽ യാഥാർത്ഥ്യം  മാറില്ലെന്നും വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പൊക്കി കൊണ്ടു വന്ന നരേന്ദ്ര മോദി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിൽ തന്നെ എതിർപ്പ് ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്താക്കൽ നടപടി.ബിജെപി നയങ്ങളിൽ യോജിക്കുന്നവർക്ക് ബിജെപിയിൽ ചേരാമെന്നും അബ്ദുള്ളകുട്ടി വരാൻ താല്പര്യം അറിയിച്ചാൽ അപ്പോൾ പാർട്ടി ചർച്ച ചെയ്യുമെന്നും വി.മുരളീധരൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here