ബാലഭാസ്‌ക്കറിന്റെ മരണം; വാഹനമോടിച്ചിരുന്നത് ഡ്രൈവർ തന്നെ; നിർണ്ണായക സാക്ഷി മൊഴി പുറത്ത്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായക സാക്ഷി മൊഴി പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ തന്നെയായിരുന്നുവെന്നാണ് സാക്ഷി മൊഴി. ബാലഭാസ്‌ക്കർ പിൻസീറ്റിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും മകളും പിൻസീറ്റിലായിരുന്നു. ക്രൈം ബ്രാഞ്ചിനാണ് മൊഴി നൽകിയിരിക്കുന്നത്.
നേരത്തെ സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ർണ്ണക്കടത്ത് കേസുമായി പ്രകാശ് തമ്പിക്ക് ബന്ധമുളളതായി നേരത്തെ അറിയില്ലായിരുന്നു. അപകടത്തിനു ശേഷം ബാലഭാസ്‌കറുടെ മൊബൈൽ തിരികെ ലഭിച്ചിട്ടില്ലെന്നും ഇത് പ്രകാശ് തമ്പിയുടെ പക്കലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ്, ഇയാളും ബാലഭാസ്‌ക്കറും തമ്മിലുളള ബന്ധങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറിയത്. കഴിഞ്ഞദിവസം കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് നയിച്ച അപകടവും കൂടുതൽ ചർച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്യാമറയ്ക്ക് മുന്നിൽ വരില്ലെന്ന നിബന്ധനയോടെ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയും പ്രതികരണവുമായി എത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്‌ക്കറിന്റെ മരണം. ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വാഹനാപകത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ആരോഗ്യനില ഭേദപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here