കേരളത്തിൽ ഇന്ന് ഇടിയോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.കാലവർഷം ആരംഭിക്കുന്നതുവരെ ലഭ്യമാകുന്ന മഴ ശക്തമായ ഇടിയോടു കൂടിയുള്ളതായിരിക്കും. മുപ്പത് മുതൽ നാൽപ്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. കേരള തീരത്ത് തെക്ക് പടിഞ്ഞാറാൻ കാറ്റും തമിഴ്‌നാട് തീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റും ലക്ഷദ്വീപിൽ പടിഞ്ഞാറൻ കാറ്റും ശക്തമാകും.
ഇതിന് പുറമെ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ തീരങ്ങളിലും തെക്കക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 45 കിലോമീറ്റർ വേഗത പ്രതീക്ഷിക്കുന്ന കാറ്റിനെ തുടർന്ന് കടൽ പ്രക്ഷ്ബുധമായേക്കും.മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ഉണ്ട്. ജൂൺ ആറിന് സംസ്ഥാനത്ത് കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here