Advertisement

സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തീരുമാനിക്കണമെന്നും സമവായത്തിന് തയ്യാറെന്നും ജോസ് കെ മാണി

June 4, 2019
Google News 1 minute Read

കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം പി.ജെ ജോസഫിന് കത്ത് നൽകി. ചെയർമാനില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും എത്രയും വേഗം സംസ്ഥാന സമിതി വിളിക്കണമെന്നും സമവായ ചർച്ചകൾക്ക് തയ്യാറാണെന്നും ജോസ് കെ മാണി അറിയിച്ചു.

Read Also; പിടിമുറുക്കി പി.ജെ വിഭാഗം; കേരള കോൺഗ്രസ് ചെയർമാന്റെ ചുമതല പി.ജെ ജോസഫിനെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

നാളെ കൊച്ചിയിൽ അനൗദ്യോഗികമായ സമവായ ചർച്ചയും തീരുമാനിച്ചിട്ടുണ്ട്.  നാളെ നടക്കുന്നത് പാർലമെൻററി പാർട്ടി യോഗമായി വ്യാഖ്യാനിക്കേണ്ടെന്നും തർക്കങ്ങൾക്ക് നാളെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.അതേ സമയം നാളെ പാർലമെന്ററി പാർട്ടി യോഗം വിളിക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. സമവായം ഉണ്ടായതിന് ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിളിച്ചാൽ മതിയെന്നാണ് ജോസഫിന്റെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here