Advertisement

മഹാരാഷ്ട്രയിൽ മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു

June 4, 2019
Google News 9 minutes Read

കോൺഗ്രസിലെ പ്രമുഖനും മഹാരാഷ്ട്ര നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിന്റെ ഭാഗമായാണ് രാജി. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാധാകൃഷ്ണ വിഖേ പാട്ടീൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി.

അടുത്ത സംസ്ഥാന മന്ത്രിസഭാ വികസനത്തിൽ വിഖേ പാട്ടീലിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. വിഖേ പാട്ടീലിന് പുറമേ കോൺഗ്രസിൽ നിന്ന് മുൻ മന്ത്രിയടക്കമുള്ള കൂടുതൽ എംഎൽഎമാർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here