ട്രംപ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തി; ബെക്കിങ്ങ്ഹാം കൊട്ടാരത്തില്‍ വന്‍ വരവേല്‍പ്പ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണിലെത്തി.ട്രംപിനും ഭാര്യ മെലാനിയക്കും ഉജ്ജ്വല സ്വീകരണമൊരുക്കിയാണ് ബെക്കിങ്ങ്ഹാം കൊട്ടാരം വരവേറ്റത്. പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് നാളെ കൂടിക്കാഴ്ച നടത്തും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തെ ഏറെ ആകാംഷയോടൊയാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ട്രംപ് ആദ്യ ദിനമായ ഇന്ന,് ബക്കിങ്ങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയൊരുക്കിയ വിരുന്നില്‍ പങ്കെടുത്തു. ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ ട്രംപിനെയും ഭാര്യയെയും കാണാന്‍ നൂറുകണക്കിനുപേരാണ് എത്തിയത്. അതേസമയം ബ്രിട്ടനിലെത്തുന്നതിനു തൊട്ടുമുന്‍പ് തന്നെ ലണ്ടന്‍ മേയറായ സാദിഖ് ഖാനെതിരെ കടുത്ത ഭാഷയില്‍ ട്രംപ് പ്രതികരിച്ചു.
ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട് സാദിഖ് ഖാന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയുള്ള മറുപടിയായിരുന്നു അത്. നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ബ്രെക്സിറ്റ്,കാലാവസ്ഥ വ്യതിയാനം,ചൈനീസ് കമ്പനി വാവെയുടെ ഉല്‍പന്നങ്ങള്‍ എന്നി വിഷയങ്ങളാകും മുഖ്യ ചര്‍ച്ചയാവുക. എന്നാല്‍ ലണ്ടനില്‍ ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ ട്രംപിന്റെ വരവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാസംവിധാനമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here