ആവേശമുണര്‍ത്തുന്ന ലോകകപ്പ് ട്രോഫി…

ലോകമെങ്ങും ക്രിക്കറ്റ് ആവേശത്തിലാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഓരോന്നു കഴിയുമ്പോഴും ആര് കപ്പുയര്‍ത്തും എന്ന ചോദ്യമാണ് ആരാധകരുടെ മനസ്സില്‍ ബാക്കിയാവുന്നത്. മൂന്ന് വെള്ളി സ്തംഭങ്ങളില്‍ നില്‍ക്കുന്ന ഭൂഗോളം കുറച്ചൊന്നുമല്ല ആരാധകരില്‍ ആവേശം ജനിപ്പിക്കുന്നത്.
ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ഫലകമാണ് ലോകകപ്പ്. എന്നാല്‍ പത്തരമാറ്റ് തങ്കമല്ല ഈ ലോകകപ്പ്. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്നാണ് ആവേശമുണര്‍ത്തുന്ന കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള ട്രോഫി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതിലെ ലോകകപ്പിനായി ഉണ്ടാക്കപ്പെട്ടതാണ്. ഈ ട്രോഫിയാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്ഥിരം ട്രോഫിയായി ഉപയോഗിക്കുന്നത്. മുന്‍പ് ഓരോ മത്സരങ്ങള്‍ക്കും പുതിയ ട്രോഫികള്‍ രൂപകല്‍പന ചെയ്ത ശേഷം അവ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പതിവ്.
മൂന്ന് വെള്ളി സ്തംഭങ്ങളില്‍ ഒരു സ്വര്‍ണ്ണ ഭൂഗോളം എന്ന മാതൃകയിലാണ് കപ്പിന്റെ നിര്‍മ്മാണം.
സ്റ്റമ്പും അതിനുമുകളിലുള്ള ബെയിലുകളും എന്ന തരത്തിലുള്ള സ്തംഭങ്ങള്‍, ക്രിക്കറ്റിന്റെ മൂന്ന് അടിസ്ഥാനപരമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ബാറ്റിങ്ങ്, ബൗളിങ്ങ്, പിന്നെ ഫീള്‍ഡിങ്ങ്. ട്രോഫിയിലെ ഭൂലോകം ക്രിക്കറ്റ് പന്തിനെ സൂചിപ്പിക്കുന്നു. പ്ലാറ്റോണിക് ദിശകള്‍ കണക്കാക്കിയാണ് ട്രോഫിയുടെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ഏത് ദിശയില്‍ നിന്ന് നോക്കിയാലും ട്രോഫി ഒരേ പോലെ കാണാന്‍ കഴിയും.
60 സെന്റിമീറ്റര്‍ പൊക്കവും 11 കിലോ തൂക്കവും ഉണ്ട്. മുന്‍വര്‍ഷങ്ങളിലെ വിജയികളുടെ നാമം ഈ ട്രോഫിയുടെ കീഴെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ ട്രോഫി അല്ല വിജയികള്‍ക്ക് നല്‍കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. അത് ഐസിസിആസ്ഥാനത്ത് സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് പകരം ട്രോഫിയുടെ പകര്‍പ്പാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here