സുഡാനില്‍ ഒന്‍പത് മാസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി

സുഡാനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന് മിലിട്ടറി കൗണ്‍സില്‍. ഒന്‍പത് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ മിലിട്ടറി
കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഭരണം അവസാനിപ്പിക്കുന്നവരെ പ്രതിഷേധം തുടരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
സുഡാനില്‍ തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ടാണ് മിലിട്ടറി കൗണ്‍സില്‍ പുതിയ തീരുമാനം അറിയിച്ചത്. രണ്ട് മാസത്തോളമായി തുടരുന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പൊതുതെരഞ്ഞെടുപ്പിന് സൈന്യം തയ്യാറാവുന്നത്. പ്രതിഷേധക്കാരുമായി ഇനി ഒരു സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്നും ഒന്‍പത് മാസത്തിനുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും ലെഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ പറഞ്ഞു.
എന്നാല്‍ ഒന്‍പത് മാസത്തെ കാലാവധി അംഗീകരിക്കുവാന്‍ കഴിയില്ലെന്നും മിലിട്ടറി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പൊതു തെരഞ്ഞെടുപ്പിനോട് യോജിപ്പില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതുവരെയുള്ള സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 35 പേര്‍ മരിക്കുകയും നൂറുകണക്കിനു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ ആക്രമണം ലോകമാധ്യമങ്ങളിലടക്കം കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടതിനു ശേഷമാണ് മിലിട്ടറി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് വഴങ്ങുന്നത്. ഏപ്രിലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒമര്‍ അല്‍ ബഷീര്‍ രാജിവെച്ചതിനു ശേഷമാണ് സൈനിക തലവനായ അബ്ദല്‍ ഫത്താഹ് അധികാരത്തിലേറുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here