ജമ്മു കശ്മീരിൽ വ്യാപക അക്രമം; പുൽവാമയിൽ ഭീകരർ യുവതിയെ വെടിവെച്ചുകൊന്നു

പെരുന്നാൾ നമസ്‌കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളിൽ പൊലീസിനു നേരെ കല്ലേറ്. തീവ്രവാദി നേതാക്കളായ സക്കീർ മൂസ, മസൂദ് അസ്ഹർ എന്നിവരുടെ ചിത്രങ്ങളുമായി വിഘടനവാദികൾ സംഘടിച്ചു. ശ്രീനഗർ, പുൽവാമ, സോപോർ, ബാരമുല്ല, എന്നീ പ്രദേശങ്ങളിലാണ് കല്ലേറുണ്ടായത്. പുൽവാമയിൽ ഭീകരരുടെ ആക്രമണത്തിൽ യുവതി വെടിയേറ്റ് മരിച്ചു
പെരുന്നാൾ നമസ്‌കാരത്തിനു ശേഷമാണ് പൊലീസിനു നേരെ ശ്രീനഗറിൽ കല്ലേറുണ്ടായത്. കല്ലേറിനിടെ സക്കീർ മൂസ, മസൂദ് അസ്ഹറിൻറേയും ചിത്രങ്ങളുമായി വിഘടനവാദികൾ സംഘടിക്കുകയായിരുന്നു. രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് പൊലീസിനെതിരെ കല്ലേറു നടന്നത്. ശ്രീനഗറിലേതിനു സമാനമായി പുൽവാമ, ബാരമുല്ല, സോപോർ മേഘലയിലും ആക്രമണം നടന്നു.
ഇതിനിടെ പുൽവാമയിൽ പ്രദേശവാസികൾക്കെതിരെ ഭീകരരുടെ ആക്രമണം നടന്നു. സംഭവത്തിൽ യുവതി വെടിയേറ്റ് മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പുൽവാമയിലെ കാക്കപോറ പ്രദേശത്താണ് ഭീകരർ യുവതിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here