Advertisement

നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും

June 6, 2019
Google News 0 minutes Read
rahul gandhi to reach kochi this month 29th

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ എത്തുന്നു. മണ്ഡലത്തിലെ വോട്ടർമാരെ കാണാനെത്തുന്ന രാഹുൽ ഗാന്ധി മൂന്ന് ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

നാളെ ഉച്ചയ്ക്ക് ഒന്നരയോടെ കരിപ്പൂരിലെത്തുന്ന രാഹുൽഗാന്ധി വണ്ടൂർ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. കരിപ്പൂർ വിമാനത്താവളം മുതൽ കാർ മാർഗമാണ് യാത്ര. തുടർന്ന് നിലമ്പൂർ ടൗണിലെ ചന്തക്കുന്നു മുതൽ ചെട്ടിയങ്ങാടി വരെ റോഡ്്‌ഷോ നടത്തും. ഇതിന് ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതൽ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്.

തുടർന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും റോഡ് ഷോ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ റോഡ് ഷോ ഞായറാഴ്ചത്തേക്ക് മാറ്റാൻ എസ്പിജി നിർദേശിച്ചിട്ടുണ്ട്. കാലവർഷം ശക്തമായാൽ റോഡ് ഷോയെ ബാധിക്കുമോ എന്ന ആശങ്കയും യുഡിഎഫിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here