Advertisement

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതെന്ന് ശിവസേന

June 6, 2019
Google News 9 minutes Read

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ശിവസേനയ്ക്ക് സ്വാഭാവികമായി ലഭിക്കേണ്ടതാണെന്നും അത് പ്രത്യേകമായി ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യവും ശിവസേന ഉയർത്തിയിട്ടുണ്ട്. ഇത്തവണ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതല്ലെങ്കിൽ രാജ്യത്തെ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടമാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്ക് ഇത്തവണ 303 സീറ്റും ശിവസേനയുടെ 18 സീറ്റടക്കം എൻഡിഎയ്ക്ക് 350 ൽ കൂടുതൽ സീറ്റുകളുമുണ്ട്.

ക്ഷേത്രം പണിയാൻ ഇതിൽ കൂടുതൽ എന്തു വേണമെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. അതേ സമയം കേന്ദ്രമന്ത്രിസഭയിൽ ഒരു സീറ്റ് മാത്രം നൽകിയതിൽ എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ശിവസേനയിൽ അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്. ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയതിനെ തുടർന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here