Advertisement

ഗെയിൽ പുറത്തായത് ഫ്രീ ഹിറ്റിൽ; വിവാദം: വീഡിയോ

June 6, 2019
Google News 6 minutes Read

അമ്പയറിംഗ് പിഴവുകളുടെ ഘോഷയാത്രയായി വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ മത്സരം. വിൻഡീസ് ഓപ്പണർ ക്രിസ് ഗെയിൽ, വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ എന്നിവരാണ് അമ്പയറിംഗ് പിഴവ് അനുഭവിച്ചത്. ഗെയിൽ മൂന്നാം വട്ടം പുറത്തായെങ്കിൽ ഹോൾഡർ മൂന്നാമത്തെ അവസരത്തിനായി കാക്കുകയാണ്.

സ്റ്റാർക്ക് എറിഞ്ഞ ഇന്നിംസ്ഗിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ കീപ്പർ ക്യാഹ്ചിന് അപ്പീൽ ചെയ്ത ഓസീസ് തീരുമാനം ശരി വെച്ച് അമ്പയർ ക്രിസ് ഗഫനി ഔട്ട് വിളിച്ചു. എന്നാൽ ഡിആർഎസ് ആവശ്യപ്പെട്ട ഗെയിൽ ആ തീരുമാനം തിരുത്തി. പന്ത് ബാറ്റിൽ കൊണ്ടില്ല. തൊട്ടടുത്ത പന്തുകളിൽ വീണ്ടും ലെഗ് ബിഫോർ വിക്കറ്റിനായി അപ്പീൽ. വീണ്ടും അമ്പയർ ഔട്ട് വിളിക്കുന്നു, വീണ്ടും റിവ്യൂ. പന്ത് ലെഗ്സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്തതു കൊണ്ട് വീണ്ടും നോട്ടൗട്ട്.

അഞ്ചാം ഓവറിൽ തിരികെയെത്തിയ സ്റ്റാർക്കിൻ്റെ അഞ്ചാം ബോളിൽ വീണ്ടും ഒരു ലെഗ് ബിഫോർ വിക്കറ്റ്. വീണ്ടും ഔട്ട്, വീണ്ടും റിവ്യൂ. ഇത്തവണ അമ്പയർ വിജയിച്ചു. ബോൾ ട്രാക്കിങ്ങിൽ ആ പന്ത് ലെഗ് സ്റ്റമ്പ് പിഴുതെറിയുമെന്ന് സൂചന. അമ്പയർസ് കോളിൽ ഗെയിൽ ഔട്ട്. ആ പന്ത് അമ്പയർ നോട്ടൗട്ട് വിളിച്ചിരുന്നുവെങ്കിൽ ഓസീസ് അപ്പീൽ ചെയ്തിരുന്നുവെങ്കിലും ഗെയിൽ പുറത്താവില്ലായിരുന്നു. ഇതിനെക്കാൾ പ്രശ്നമുള്ള മറ്റൊന്നുണ്ട്. ഓവറിലെ നാലാം ബോൾ ഒരു നോ ബോളായിരുന്നു. ആ പന്തിൽ 2 റൺസാണ് ഗെയിൽ എടുത്തിരുന്നത്. ആ പന്ത് നോബോളായതു കൊണ്ട് തന്നെ ഔട്ടായ പന്ത് ഫ്രീ ഹിറ്റാണ്. അപ്പോൾ അത് ഔട്ടല്ല.

അതേ സമയം വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറും രണ്ട് വട്ടം ഡിആർഎസ് മുഖേന രക്ഷപ്പെട്ടു. ആദം സാംബയുടെ രണ്ട് ഓവറുകളിലായി രണ്ടു വട്ടമാണ് അമ്പയർ ലെഗ് ബിഫോർ വിക്കറ്റ് നൽകിയത്. രണ്ടു വട്ടവും ഡിആർഎസ് ആ തീരുമാനം തിരുത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here