ആഴ്ചയുടെ അവസാന ദിവസം ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 11,850നു മുകളിലും സെന്‍സെക്സ്  86.18പോയിന്റും ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 39,615.90ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി  26.90 പോയിന്റിലും.

ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1390 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഐടി, ഓട്ടോ, ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.
അതേ സമയം ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.  എന്നാല്‍ ഇന്ത്യയില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സത്യ പ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചയുടെ എന്ന പ്രത്യേകത കൂടി ഈ വ്യാപാര ആഴ്ചയ്ക്കുണ്ട്.

Top