Advertisement

നിപ നിയന്ത്രണ വിധേയം; കേരളത്തിന് എയിംസും കോഴിക്കോട് ഒരു വൈറോളജി ലാബും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി ശൈലജ

June 7, 2019
Google News 1 minute Read

കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായ എയിംസ് ഇത്തവണ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. റീജിയണൽ ലാബായി പ്രവർത്തിക്കാവുന്ന രീതിയിൽ കോഴിക്കോട് വൈറോളജി ലാബ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധനുമായുള്ള കൂടികാഴ്ച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രി.

Read Also; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഡോ.ഹർഷവർധൻ ഉറപ്പ് നൽകിയതായും ശൈലജ പറഞ്ഞു.നിപ നിയന്ത്രണ വിധേയമായെന്നാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ. എന്നാൽ നിപ പൂർണ്ണമായും മുക്തമാകാൻ ജൂലൈ പകുതി വരെ കാത്തിരിക്കണമെന്നും കെ.കെ ശൈലജ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here