കേരള എന്‍ജിഒ യൂണിയന്റെ 56-ാംമത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി

കേരള എന്‍ജിഒ യൂണിയന്റെ 56-മത് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നെയ്യാറ്റിന്‍കര സ്വദേശാഭിമാനി സ്‌ക്വയറില്‍ നിന്നാരംഭിച്ച കൊടിമര ജാഥയും, വക്കം ഖാദര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പതാക ജാഥയും പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയ ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെ പുത്തരിക്കണ്ടം മൈതാനിയിലെത്തി കൊടിമരം ഉയര്‍ത്തി.
സിഐറ്റിയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, മുന്‍ മേയറുമായ ജയന്‍ ബാബു പതാക ഉയര്‍ത്തി.ജൂണ്‍ 8 മുതല്‍ 11 വരെയാണ് സമ്മേളനം. ശനിയാഴ്ച്ച എകെജി സെന്ററില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.11-ാം തീയതി കാല്‍ ലക്ഷത്തിലധികം ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രകടനം ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് പുത്തിരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here