അയോധ്യയിൽ ശ്രീരാമശില്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ്; പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കി

യുപിയിൽ ഏഴടിയോളം ഉയരമുള്ള ശ്രീരാമ ശില്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തു. അയോധ്യയിലെ ശോധ് സന്‍സ്ഥനിലാണ് ഒറ്റത്തടിയില്‍ തീര്‍ത്ത ശില്പം സ്ഥാപിച്ചിരിക്കുന്നത്.
ശ്രീരാമന്റെ അഞ്ച് അവതാരങ്ങളില്‍ ഒന്നായ ‘കോദണ്ഡ രാമ’ രൂപമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നാണ് ശില്പ്പമുണ്ടാക്കാനുള്ള ഈട്ടിത്തടി എത്തിച്ചത്.
ശില്പം അനാച്ഛാദനം ചെയ്ത പോസ്റ്റൽ സ്റ്റാംപും യോഗി പുറത്തിറക്കി. അയോധ്യ രാമജന്മ ഭൂമി വിഷയത്തിൽ സമീപകാലത്ത് ബിജെപി നിലപാട് കടുപ്പിക്കുന്നതിനിടെയാണ് രാമപ്രതിമ അനാച്ഛാദനം ചെയ്തതെന്നതും ശ്രദ്ധേയമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here