Advertisement

മഴയും മോശം ഔട്ട് ഫീൽഡും; ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

June 7, 2019
Google News 0 minutes Read

ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ലോകകപ്പിലെ 11 ആം മത്സരം മഴയും മോശം ഔട്ട്ഫീൽഡും മൂലം ഉപേക്ഷിച്ചു. ടോസ് പോലും നടത്താതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് വീതം ലഭിച്ചു.

ബ്രിസ്റ്റോളിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ മഴ കളിക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. ശക്തമായ മഴ തിമിർത്തു പെയ്ത പകലിൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്നോ മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്നോ ഉറപ്പായിരുന്നു. മഴ അവസാനിച്ചതിനെത്തുടർന്ന് ഓവറുകൾ ചുരുക്കി മഴ നടക്കുമെന്ന് കരുതിയെങ്കിലും മോശം ഔട്ട് ഫീൽഡ് തിരിച്ചടിയാവുകയായിരുന്നു.

ഇതാദ്യമായാണ് ഈ ലോകകപ്പിലെ ഒരു മത്സരം മഴ മൂലം തടസ്സപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here