സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ജൂണ്‍ 10ന്

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്നതിന്‍റെ ഭാഗമായി മൂന്നാം വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുന്നു. ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംസ്ഥാനത്തിന്‍റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ പുരോഗതി വിശദമാക്കുന്നതാണ് പ്രോഗ്രസ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here