‘ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഞങ്ങളുടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ട് വരുന്നു’ : ബാലഭാസ്‌ക്കറിന്റെ ബന്ധു പ്രിയ

ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ തങ്ങളുടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ട് വരുന്നുവെന്ന് ബന്ധു പ്രിയ വേണുഗോപാൽ. അർജുന് വയ്യ എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് എന്നാൽ ഈ സഹചര്യത്തിൽ അർജുൻ നാടുവിട്ടത് ദുരൂഹമാണെന്നും പ്രിയ പറയുന്നു.
തമ്പിയും ജിഷ്ണുവും ഒരുമിച്ചായിരുന്നു അപകട സമയത്ത്. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ബംഗലൂരുവിലേക്ക് പോകുന്നത്. ഇപ്പോൾ ജിഷ്ണുവും ലഭ്യമല്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നുവന്ന് പ്രിയ കൂട്ടിച്ചേർത്തു.
ലത വെളുപ്പിനെ മൂന്ന്, മൂന്നര മണിക്ക് ബാലഭാസ്‌ക്കറിനെ വിളിച്ച് എത്തിയോ എന്ന് വിളിച്ചന്വേഷിക്കണമെങ്കിൽ ബാലഭാസ്‌ക്കർ ഇത്രവേഗം ഇവിടെ എത്തണം എന്നത് അവരുടെ കൂടി ആവശ്യമാണ് എന്നുവേണം കരുതാനെന്നും പ്രിയ ആരോപിച്ചു.
Read Also : ബാലഭാസ്‌ക്കറിന്റെ മരണം; ഡ്രൈവർ അർജുൻ ഒളിവിൽ; പരിക്കേറ്റയാൾ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച്
ബാലഭാസ്‌ക്കറിന്റെ സംഗീതത്തെ ചൂഷണം ചെയ്ത്, സമ്പാദ്യത്തെയും ചൂഷണം ചെയ്ത് അദ്ദേഹത്തിന്റെ സംഗീതത്തെ മറയാക്കി ഒരു സമാന്തര ലോകം പ്രവർത്തിച്ചിരുന്നുവെന്നും പ്രിയ പറയുന്നു.
സ്വർണ്ണക്കടത്ത് കേസുമായി നിലവിൽ പ്രകാശ് തമ്പി അടക്കമുള്ളവർ പൊലീസ് പിടിയിലാകുമ്പോഴാണ് കേസിന്റെ ഈ ദിശയെ കുറിച്ച് തങ്ങൾ അറിയുന്നത്. ഒരുപക്ഷേ അന്ന് രാത്രി ബാലഭാസ്‌ക്കർ എന്തെങ്കിലും സത്യം അറിഞ്ഞോ, എന്തുകൊണ്ടാണ് അവിടെ താമസിക്കാതെ പുറപ്പെട്ടത്, എന്തെങ്കിലും വാക്കേറ്റം നടന്നോ എന്നീ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് പ്രിയ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here