ഭീഷണി മുഴക്കിയെത്തിയത് മുന്നൂറിലേറെ ഫോൺ കോളുകൾ; കൊൽക്കത്തയിലെ ബീഫ് ഫെസ്റ്റ് റദ്ദാക്കി
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റ് റദ്ദാക്കി. ജൂണ്‍ 23ന് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഭക്ഷ്യമേളയാണ് റദ്ദാക്കിയത്. ഫോൺ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഭക്ഷ്യമേളയുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയായിരുന്നു സംഘാടകര്‍ക്ക് തുടര്‍ച്ചയായി ഫോണ്‍ ഭീഷണികൾ വന്നത്. ഇന്നലെ മാത്രമായി മുന്നൂറ് കോളുകളാണ് വന്നതെന്നും സംഘാടകര്‍ പറയുന്നു. പിന്നാലെ ബീഫ് ഫെസ്റ്റിവല്‍ എന്ന പേര് ബീപ് ഫെസ്റ്റിവെല്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. എന്നിട്ടും ഭീഷണികൾക്ക് കുറവുണ്ടായില്ല.
ഭക്ഷ്യമേള റദ്ദാക്കണമെന്നും സമൂഹമാധ്യമങ്ങളിലെ ഇത് സംബന്ധിച്ച അക്കൗണ്ട് മരവിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ഫോണ്‍വിളികള്‍ വന്നതെന്നും സംഘാടകര്‍ പറയുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയമോ,മതമോ അല്ലെന്നും വെറും ഇവന്റ് മാത്രമാണെന്നുമാണ് സംഘാടകരുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here