Advertisement

ദുബായ് വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി വി.മുരളീധരൻ

June 7, 2019
Google News 0 minutes Read
V Muraleedharan

ദുബായിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പരിക്ക് പറ്റിയവരുടെ വിവരങ്ങൾ അറിയുന്നതിനായി ദുബായിൽ എംബസിയുടെ കൺട്രോൾ റൂം തുറന്നതായും വി.മുരളീധരൻ അറിയിച്ചു.

കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനുമായി കൂടിക്കാഴ്ച നടത്തിയതായും കേന്ദ്ര ആരോഗ്യവകുപ്പ് ഇക്കാര്യം ഗൗരവമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ വി.മുരളീധരന് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വലിയ വരവേൽപ്പാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്നൊരുക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here