Advertisement

നെയ്മറിനു പകരം വില്ല്യൻ; കോപ്പയ്ക്ക് തയ്യാറെടുത്ത് ബ്രസീൽ

June 7, 2019
Google News 0 minutes Read

പരിക്കേറ്റ് പിന്മാറിയ സൂപ്പർ താരം നെയ്മർ ജൂനിയറിന് പകരക്കാരനായി ചെൽസി താരം വില്ല്യൻ ബ്രസീൽ ടീമിൽ. വിനിഷ്യസ് ജൂനിയർ, ലൂക്കാസ് മോറ, ഡഗ്ളസ് കോസ്റ്റ എന്നിവരെ മറികടന്നാണ് 30 വയസുകാരനായ വില്ല്യൻ കോപ്പ അമേരിക്കക്കുള്ള ടീമിൽ ഇടം നേടിയത്.

2011 മുതൽ ബ്രസീൽ ദേശീയ ടീമിന്റെ ഭാഗമാണ് വില്ല്യൻ. 2014, 2018 ലോകകപ്പ് ടീമിലും താരം അംഗമായിരുന്ന വില്ല്യൻ ബ്രസീലിനായി 65 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും നേടിയിട്ടുണ്ട്.

കണ്ണങ്കാലിനേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് നെയ്മർ പുറത്തായത്. ബൊളീവിയ, വെനസ്വേല, പെറു എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് ബ്രസീൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here