വ്യോമയാന ഇടപാടിലെ അഴിമതി; മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

വ്യോമയാന ഇടപാടിലെ അഴിമതിയുമായ് ബന്ധപ്പെട്ട കേസില്‍ എന്‍സിപി നേതാവും മുന്‍
വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി.നാളെയോ അടുത്ത ദിവസമോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാകണം. കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
യുപിഎ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ 2008- 2009 വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുട നിയന്ത്രണത്തിലുണ്ടായിരുന്ന ലാഭകരമായ റൂട്ടുകളില്‍ പറക്കാന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി. ഇത് എയര്‍ ഇന്ത്യയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയും ചെയ്തു.
ഇതില്‍ അഴിമതി ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇടനിലക്കാര്‍ ദീപക് തല്‍വാറിന് അക്കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനോടും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇത് ക്രമക്കേടിലേക്ക് എത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
പട്ടേല്‍ തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാക്കണം. നേരെത്തെ ജൂണ്‍ ആറിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ ചൂണ്ടി കാട്ടിയാണ് അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്ന് പിന്മാറിയത്.
എയര്‍ ഇന്ത്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം, ബോയിങ്ങില്‍ നിന്നും എയര്‍ ബസ്സില്‍ നിന്നും 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാട്,വിദേശ നിക്ഷേപം സ്വീകരിച്ച് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ മേലിലുള്ള അഴിമതി ആരോപണത്തിലും പ്രഫുല്‍ പട്ടേലിന്റ മൊഴിയെടുത്തേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here