Advertisement

പാഴ്‌വസ്തുക്കളില്‍ നിന്ന് കരകൗശല വസ്തുക്കളുണ്ടാക്കി വീട്ടമ്മ

June 8, 2019
Google News 1 minute Read

പാഴ് വസ്തുക്കളും കടലാസ് കഷ്ണങ്ങളും വെറുതെ വലിച്ചെറിയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ചപ്പാരപ്പടവ് കൂവേരിയിലെ സുനിത മുരളീ എന്ന വീട്ടമ്മ. കവുങ്ങിന്‍ പാളകള്‍ മുതല്‍ കീറത്തുണി വരെ ഇവരുടെ കയ്യിലെത്തിയാല്‍ മനോഹരങ്ങളായ കരകൌശല വസ്തുക്കളായി മാറും.

പഴയ മാസികകളുടെ കടലാസുകള്‍ കൊണ്ടുണ്ടാക്കിയ ബാസ്‌ക്കറ്റും ഫ്‌ളവര്‍വെയ്‌സും. കടലാസുകള്‍ പ്രത്യേക തരത്തില്‍ അടുക്കി വെച്ച് പശയും ചേര്‍ത്ത് രൂപപ്പെടുത്തിയ നിലവിളക്ക്. പഴയ തുണികള്‍ കൊണ്ടുണ്ടാക്കിയ കാര്‍പ്പറ്റുകള്‍. കവുങ്ങിന്‍ പാളകള്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, പൂക്കള്‍, ചിരട്ടകളില്‍ തീര്‍ത്ത അലങ്കാര വസ്തുക്കള്‍. പാഴ് വസ്തുക്കളില്‍ തീര്‍ത്ത കരകൗശല വസ്തുക്കളാണ് സുനിതയുടെ വീട് നിറയെ. വീടിന് മുന്നിലെ പക്ഷി കൂടുകള്‍ വരെ സുനിതയുടെ കരവിരുതില്‍ രൂപം കൊണ്ടതാണ്.

ഇന്റര്‍നെറ്റില്‍ നിന്നും പഠിച്ച പാഠങ്ങള്‍ സുനിതയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ചില വസ്തുക്കള്‍ ഉണ്ടാക്കാന്‍ ദിവസങ്ങളെടുക്കും. താന്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ ഒരു പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണ് സുനിത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here