കണ്ണൂർ വിമാനത്താവളത്തിലെ ഷെയർ ഹോൾഡറെന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയിൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂർ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിലെ ഷെയർ ഹോൾഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു റെജിയുടെ തട്ടിപ്പ്.
പലരിൽ നിന്നായി ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോർട്ടുകൾ. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോഴാണ് പൊലീസിൽ പരാതിയെത്തിയത്. പെരുമ്പാവൂർ സ്വദേശി അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന റെജിയെ അഹമ്മാദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതിയെ പെരുമ്പാവൂർ പൊലീസിന് കൈമാറി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here