ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നത് ആണവായുധം പ്രയോഗിക്കാനല്ലെന്ന് അമേരിക്കയോട് ഇറാന്‍

ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രയോഗിക്കാനല്ലെന്നും ഇതിനായി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്നും അമേരിക്കയോട് ഇറാന്‍. ബാലിസ്റ്റിക് സാങ്കേതികത ആണവക്കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയത്.
എന്നാല്‍ ബാലിസ്റ്റിക് വിദ്യ ഉപയോഗിക്കാന്‍ ിരാനെ അനുവദിക്കരുതെന്ന് വാദവുമായി ഫ്രാന്‍സും രംഗത്ത് വന്നിരുന്നു.
ഇത്തരത്തിലുള്ള നിലപാട് വന്‍ ശക്തികളെക്കുറിച്ചുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നുവെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറാമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാന്‍ ഇത് നിരസിക്കുകയായിരുന്നു. 2015 ലെ ആണവക്കരാറില്‍ മാറ്റങ്ങള്‍ വേണ്ടെന്നായിരുന്നു ഇറാന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here