Advertisement

എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് എം മുകുന്ദൻ

June 9, 2019
Google News 0 minutes Read

എഴുത്തുകാരി സുന്ദരി ആണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുകുന്ദൻ്റെ വിവാദ പരാമർശം.

ഒ വി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നല്ല കൃതികള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. എന്ത് വായിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പറേറ്റുമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എം മുകുന്ദന്റെ വാക്കുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരികളും വനിതാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ കേവലം ശരീരമാണെന്ന ധാരണയില്‍ നിന്നാണ് അത്തരം വാക്കുകള്‍ പുറത്ത് വരുന്നതെന്നും തിരുത്തണമെന്നും സ്ത്രീസംഘടനകള്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here