മഹാത്മാഗാന്ധി നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷം; ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

മഹാത്മഗാന്ധിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി റിയാദില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സൗദി സൈക്കിളി ങ്ങ് ഫെഡറേഷനുമായി സഹകരിച്ചായിരുന്നു റാലി. സൗദിയില്‍ ആദ്യമായാണ് എംബസി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്.
മഹാത്മജിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികത്തില്‍ സമാധനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ലോക രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. അതിന്റെ ഭാഗമായിരുന്നു റിയാദില്‍ അരങ്ങേറിയ സമാധാന സൈക്കിള്‍ റാലി.
റിയാദ് അല്‍ മനാഹില്‍ സെന്ററിനടുത്ത് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് റാലി ഫഌഗ് ഓഫ് ചെയ്തു. അംബാസഡറുടെ പത്‌നി ഫര്‍ഹ സഈദ്, ഡി സി എം സുഹൈല്‍ അജാസ് ഖാന്‍ എന്നിവര്‍ക്കു പുറമെ വിദേശ നയതന്ത്രകാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും സ്വദേശി പൗരന്മാരും റാലിയില്‍ പങ്കെടുത്തു.
ഇന്ത്യയുടെ ധര്‍മവും ദര്‍ശനവും സമാധാനമാണ്. ഇത് ലോകത്തിനു മുമ്പില്‍ വിളംബരം ചെയ്യുന്നതിനാണ് സൈക്കിള്‍ റാലിയെന്ന് അംബാസഡര്‍ പറഞ്ഞു. രാവിലെ ആറിന് ആരംഭിച്ച റാലി രണ്ട് മണിക്കൂര്‍കൊണ്ട് ആറു കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചു. റാലിയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് അംബാസഡര്‍ പ്രശംസാ പത്രവും ഉപഹാരവും സമ്മാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here