സ്മിത്തിനെ ചതിയനെന്നു വിളിച്ച് കാണികൾ; അരുതെന്ന് കോലി

സ്മിത്തിനെ ചതിയനെന്നു വിളിച്ച ഇന്ത്യൻ കാണികളെ വിലക്കി ഇന്ത്യൻ നായകൻ വിരാട് കോലി. സ്മിത്തിനെ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോലി കാണികളോട് ആവശ്യപ്പെട്ടു. കോലിയുടെ നിർദ്ദേശത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ രംഗത്തു വന്നിട്ടുണ്ട്.
ഇന്ത്യയുടെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു സ്മിത്ത്. ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്നും സ്മിത്തിനെ ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ നായകൻ കാണികളോട് അങ്ങനെ ചെയ്യരുതെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോലി ആവശ്യപ്പെട്ടു.
അതേ സമയം, 354 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മികച്ച നിലയിലാണ്. 25 ഓവർ അവസാനിക്കുമ്പോൾ 133/2 എന്ന നിലയിലാണ് ഓസീസ്. ആരോൺ ഫിഞ്ച് (36), ഡേവിഡ് വാർണർ (56) എന്നിവരാണ് പുറത്തായത്.
[#SpiritOfCricket] Virat Kohli turned to the stand where Steve Smith was fielding in the deep & gestured the fans to cheer for him when he saw them booing Steve in a hideous manner. @BCCI @ICC @cricketworldcup #ViratKohli #TeamIndia #CWC19 pic.twitter.com/NbpXNoQXTn
— Saksham Alag (@saksham_alag) June 9, 2019
Wow. How good is this from Virat Kohli? Steve Smith is sent to field on the boundary, and immediately cops the most hideous boos from the Indian fans. So Kohli turns to that stand and gestures for them to clap Smith. #CWC19 pic.twitter.com/GBTPaolOXh
— Sam Landsberger ? (@SamLandsberger) June 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here