യുവരാജിന്റെ വിരമിക്കൽ കുറിപ്പ്; പരിഭാഷ: വീഡിയോ കാണാം

എനിക്ക് ഇന്നുള്ള എല്ലാം തന്നത് ക്രിക്കറ്റാണ്, അതുകൊണ്ടാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നതും. ക്രിക്കറ്റിനോടുള്ള എന്റെ പ്രണയം ജീവിതാവസാനം വരെയുണ്ടാകും. ഈ വികാരത്തെ വാക്കുകളിൽ വർണ്ണിക്കാൻ എനിക്കറിയില്ല. എങ്ങനെ പോരാടണമെന്നും, എങ്ങനെ വീഴണമെന്നും, എങ്ങനെ ഉയർത്തെഴുന്നേറ്റ് മുന്നോട്ട് പോകണമെന്നും പഠിപ്പിച്ചത് ഈ കളിയാണ്.
ഞാൻ വിജയിച്ചതിലും കൂടുതൽ തവണ പരാജയപ്പെട്ടിട്ടുണ്ട്, എന്റെ അവസാന ശ്വാസം വരെ ഞാൻ വിട്ടുകൊടുക്കില്ല, ഈ കളി എന്നെ പഠിപ്പിച്ചത് അതാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് ഈ കളിക്കായി ഇറങ്ങിയത് മുതൽ ഞാൻ എന്റെ രക്തവും വിയർപ്പും നൽകി.
മോശം സമയത്ത് പോലും എന്റെ ആരാധകർ എപ്പോഴും എന്നെ പിന്തുണച്ചിട്ടേയുള്ളു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലോകം എന്ത് തന്നെ പറഞ്ഞാലും എന്നിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടില്ല. സ്വയം വിശ്വസിക്കൂ ,കാരണം ഒരു കാര്യത്തിൽ നിങ്ങൾ പൂർണമായും മുഴുകിയാൽ അത് നിങ്ങൾക്ക് ലഭിക്കും.
രാജ്യത്തിനായി കളിക്കുന്നത്, ഓരോ കളിക്ക് മുമ്പും ദേശീയ ഗാനം ആലപിക്കുന്നത്, ദേശീയ പതാക തൊടുന്നത്, ഓരോ സ്‌കോർ എടുക്കുന്നതും തടയുന്നതും എല്ലാം ഒരു പ്രത്യേക അനുഭവമാണ്.
ഈ സുന്ദര യാത്രയ്ക്ക് നന്ദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here