ബാലഭാസ്‌ക്കറിന്റെ മരണം; വാഹനമോടിച്ചത് അർജുനാണെന്നും അല്ലെന്നും മൊഴി

ബാലഭാസ്‌ക്കറിന്റെ വാഹനമോടിച്ചത് അർജുനാണെന്ന് സാക്ഷി മൊഴി. ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കടയിലേക്ക് വന്നപ്പോഴും കടയിൽ നിന്ന് പോകുമ്പോഴും അർജുനാണ് വണ്ടിയോടിച്ചതെന്നും ബാലഭാസ്‌ക്കർ പിൻവശത്തെ സീറ്റിലിരിക്കുകയായിരുന്നുവെന്നും സാക്ഷികൾ മൊഴി നൽകി.
യാത്രയ്ക്കിടെ ബാലഭാസ്‌ക്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിക്കാനിറങ്ങിയ കടയിലുണ്ടായിരുന്ന മൂന്ന് പേരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ജ്യൂസ് കടയിലേക്ക് വന്നപ്പോഴും തിരികെ പോകുമ്പോഴും അർജുൻ തന്നെയാണ് വണ്ടി ഓടിച്ചതെന്ന് സാക്ഷികൾ മൊഴി നൽകി. ബാലഭാസ്‌ക്കർ വാഹനത്തിന്റെ പിൻ സീറ്റിലിരിക്കുകയായിരുന്നുവെന്നും, വെളിയിലിറങ്ങിയില്ലെന്നും മൊഴിയിൽ പറയുന്നു.
ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം അപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌കർ തന്നെയെന്ന് കെഎസ്ആർടിസി കണ്ടക്ടറായ അജി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറിന്റെ കാറിനൊപ്പം മറ്റൊരു വെള്ള സ്വിഫ്റ്റ് കാർ കണ്ടതായും അജി മൊഴി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here