‘എട്ട് വർഷത്തോളം ചാൻസ് ചോദിച്ച് പുറകെ നടന്നു; ഒടുവിൽ വൈറസിൽ അവസരം കിട്ടി’: ആസിഫ് അലി

എട്ട് വർഷത്തോളം ചാൻസ് ചോദിച്ച് പുറകെ നടന്ന ശേഷമാണ് ആഷിഖ് അബുവിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് നടൻ ആസിഫ് അലി. വൈറസിൽ അവസരം ലഭിച്ചത് അങ്ങനെയാണെന്നും ആസിഫ് അലി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ആസിഫിന്റെ വെളിപ്പെടുത്തൽ.

കഥാപാത്രങ്ങൾ ഇല്ലാത്തതുകൊണ്ടല്ല അവസരം ചോദിക്കുത്. ചില സംവിധായകർക്കൊപ്പം സിനിമ ചെയ്യണെന്ന് ആഗ്രഹം തോന്നും. ചിലരുടെ സിനിമകൾ കാണുമ്പോൾ അവർക്കൊപ്പം വർക്ക് ചെയ്യാൻ തോന്നുമെന്നും അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

രാജീവ് രവിക്കൊപ്പവും ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഒരു സിനിമയിൽ അവസരം നൽകണമെന്ന് അദ്ദേഹത്തോട് ചോദിക്കാൻ ഇരിക്കുകയായിരുന്നു. ബോളിവുഡിൽ പോലും പേരുകേട്ട ക്യാമറാമാൻ ആണ് അദ്ദേഹം. ഒടുവിൽ അദ്ദേഹത്തിന്റെ സിനിമയിൽ ഒരു അവസരം ലഭിച്ചുവെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞു.

സന്തോഷ് ശിവന്റെ അടുത്ത് പോയി ചാൻസ് ചോദിക്കുന്നതിൽ ഒരു മോശവും വിചാരിക്കേണ്ട കാര്യമില്ല. കാരമം അദ്ദേഹം ഒരു അന്താരാഷ്ട്ര ചലച്ചിത്രകാരനാണെന്നും ആസിഫ് പറഞ്ഞു. ലാൽ ജോസ്, അൻവർ റഷീദ് എന്നിവരോട് സ്ഥിരമായി ചാൻസ് ചോദിക്കാറുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.

Top