കുവൈറ്റില്‍ വേനല്‍ ചൂട് കനക്കുന്നു; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി

കുവൈറ്റില്‍ വേനല്‍ ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗത്തിന്റെ തോത് സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസം കുവൈറ്റില്‍ രേഖപ്പെടുത്തിയത്.
ജനവാസ മേഖലയില്‍ 52.5 ഡിഗ്രി രേപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ സ്ഥലമായി മാറിയിരിക്കുകയാണ് കുവൈറ്റ്. ഈ വേനല്‍ക്കാലം മുഴുവന്‍ ഉയര്‍ന്ന താപനില തന്നെ അനുഭവപെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ ജോലിക്ക് വിലക്ക് എര്‌പെടുത്തിയിട്ടുള്ളതിനാല്‍ ഒരു പരിധി വരെ സൂര്യഖാതം എല്ക്കാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിദേശി പൗരന്‍ മരിച്ചതിന് കഠിനമായ ചൂടും കാരണമായിടുണ്ടന്നു റിപ്പോര്‍ട്ടു കള്‍ സൂചിപ്പിക്കുന്നു. ചൂട് കൂടിയതോടെ വൈദ്യുത ഉപഭോഗത്തിലും വര്‍ദ്ധനവ് വന്നു. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്നല തോതിനേക്കാള്‍ 3.5 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് .
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here