ഉത്തരേന്ത്യയില്‍ കനത്ത ചൂട്; ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ താപനിലയില്‍ വ്യത്യാസം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഉത്തരേന്ത്യയില്‍ കനത്ത ചൂട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വരും ദിവങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും രാജസ്ഥാനിലെ ചുരുവിലും ബാന്ഡയിലും ഉത്തര്‍ പ്രദേശിലെ അലഹാബാദില്ലും 48 ഡിഗ്രിസെഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. എന്നാല്‍ ചുഴലിക്കാറ്റ് വീശാനുള്ള സാഹചര്യം കണക്കിലെടുത്ത് ചൂട് കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മുന്ന് ദിവസങ്ങളില്‍ താപ നിലയില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് രേഖപ്പെടുത്തിയേക്കാം.
അതേ സമയം പടിഞ്ഞാറന്‍ രാജസ്ഥാനില്‍ ചൂട് കുറയാന്‍ സാധ്യയില്ല. എന്നാല്‍ ഡല്‍ഹിയിലെ താപനിലയില്‍ കുറവ് ഉണ്ടാകും. ഉത്തരേന്ത്യയിലാകെ പൊടിക്കാറ്റിനും ഇടിമിന്നിലും സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ചൂടിനെത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തില്‍ കേരളാ എക്പ്രസില്‍ അഞ്ച് പേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂരില്‍ എത്തിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here