ടിക് ടോക്ക് താരമാകാൻ യുവതിയെ പുറകിലിരുത്തി യുവാവിന്റെ ബൈക്ക് സ്റ്റണ്ട്; പിന്നാലെ അറസ്റ്റ്

ടിക് ടോക്ക് താരമാകാൻ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവ് ഒടുവിൽ പൊലീസ് പിടിയിൽ. ബംഗളൂരുവിലാണ് സംഭവം. യുവതിയെ പിൻ സീറ്റിലിരുത്തി 21 കാരനായ വിദ്യാർത്ഥി നൂർ അഹമ്മദാണ് ബൈക്ക് സ്റ്റണ്ട് നടത്തിയത്. ഹെൽമറ്റ് ധരിക്കാതെയായിരുന്നു യുവാവ് അഭ്യാസം കാട്ടിയത്. ഇതിന്റെ വീഡിയോ ടിക് ടോക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. റോഡിൽ അപകടം സൃഷ്ടിച്ച് വണ്ടിയോടിച്ച കുറ്റത്തിനാണ് നൂറിനെ പൊലീസ് അറസ്റ്റു ചെയ്തത്. സ്വന്തമായി ബൈക്ക് ഇല്ലാത്ത നൂർ കഴിഞ്ഞ 10 മാസമായി സുഹൃത്തുക്കളുടെ വാഹനങ്ങളിലാണ് അഭ്യാസം പരിശീലിച്ചിരുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top